മനാമ: ഐ.വൈ.സി.സി. ബഹ്റൈന്റെ നേതൃത്വത്തില്‍ വയനാട് ദുരന്തബാധിതരില്‍ ജീവനോപാധി നഷ്ടപെട്ട മൂന്ന് പേർക്ക് ഓട്ടോറിക്ഷ നല്‍കുന്നതിന്റെ ഭാഗമായി ആദ്യ ഓട്ടോറിക്ഷയുടെ തുക കൈമാറി.
കരുനാഗപ്പള്ളി എം.എല്‍.എ. സി.ആർ. മഹേഷ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സഹായകമ്മിറ്റി കണ്‍വീനർ ഫാസില്‍ വട്ടോളിയും കമ്മിറ്റി അംഗങ്ങളും ചേർന്ന് ഐ.വൈ.സി.സി. പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി എന്നിവർക്ക് തുക കൈമാറി.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തില്‍ വയനാട് ചൂരല്‍മല സ്വദേശി വിഷ്ണു പ്രസാദിനാണ് ആദ്യ ഓട്ടോറിക്ഷ നല്‍കുന്നത്. ഇന്ത്യൻ ഡിലൈറ്റ്സ് ഹാളില്‍നടന്ന ചടങ്ങ് സി.ആർ മഹേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.
