കൊയിലേരി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മാനന്തവാടി: കൊയിലേരി ചോല വയലിന് സമീപം പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പടിഞ്ഞാറത്തറ അരമ്പറ്റക്കുന്ന് സ്വദേശിയായ ചെറുകുളത്ത് വീട്ടിൽ ബാലകൃഷ്ണന്റെ മകൻ സുജിത്ത് കുമാർ (38) ആണ് മരിച്ചത്.

ഇദ്ദേഹത്തെ 10.9.2014 ന് കൊയിലേരിയിൽ നിന്നും കാണാതായതായി കാണിച്ച് ബന്ധുക്കൾ മാനന്തവാടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൃതദേഹം ഇന്ന് പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *