ചെറ്റപ്പാലം: മദദേ മദീന 2024 മീലാദ് ഫെസ്റ്റ് സമാപന പരിപാടിയില്‍ വെച്ച് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കായി പ്രാര്‍ത്ഥനാ സംഗമം നടത്തുകയും ദുരന്ത ബാധിതരെ സഹായിക്കാനായി സമസ്തയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ഫണ്ട് കൈമാറുകയും ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനന്തവാടി റെയ്ഞ്ച് പ്രസിഡന്റ് ജലീല്‍ ഫൈസി തുക ഏറ്റുവാങ്ങി. പ്രാര്‍ത്ഥന സംഗമത്തിന് മഹല്ല് ഖത്വീബ് ഉസ്താദ് നൗഫല്‍ ബിശ്‌രി നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റ് എം.കെ നസീര്‍ ഹാജി, ജന.സെക്രട്ടറി അര്‍ഷാദ്. കെ.എം, ട്രഷറര്‍ നാസർ കെ.പി, നബിദിന സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് കൂട്ടാല, സ്വദര്‍ മുഅല്ലിം ഷമ്മാസ് ലത്വീഫി, പി ടി എ പ്രസിഡന്റ് ഡോ.അബ്ദുല്‍ സലാം മാസ്റ്റര്‍, അല്‍ അമീന്‍ യുവജന സംഘം കണ്‍വീനര്‍ സുബൈര്‍ തമ്മട്ടാന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
മുണ്ടക്കൈ ദുരന്തം-പ്രാര്‍ത്ഥനാ സംഗമവും, സമസ്ത ദുരിതാശ്വാസ നിധിയിലേക്കുളള ഫണ്ട് കൈമാറ്റവും നടത്തി
