വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യു.ഡി.എഫ് മുന്നണിക്ക് വിജയം

വെള്ളമുണ്ട: വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യു.ഡി.എഫ്.മുന്നണി വിജയിച്ചു.മുസ്ലിം ലീഗ് അഞ്ചു സീറ്റിലും കോൺഗ്രസ്സ് നാലു സീറ്റിലുമാണ് മത്സരിച്ചത്. പി.കെ.മൊയ്‌ദു, എ.കെ.ഇബ്രാഹിം, ജിൻഷാദ്.എ.സി., സുഹറ മൂസ്സ, ഹാജറ.സി.എച്,(മുസ്ലിം ലീഗ് ), വി.വി.ബാലൻ, പി.ടി.ചെറിയാൻ, ചന്ദ്രൻ.പി,ജിൽസമ്മ,എന്നിവരാണ് വിജയിച്ച സ്ഥാനാർഥികൾ.മുസ്ലിം ലീഗിലെ പി.കെ.മൊയ്‌ദുവിനെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളെ ആ നയിച്ചു കൊണ്ട് യു.ഡി.എഫ്.പ്രവർത്തകർ വെള്ളമുണ്ടയിൽ ആഹ്ലാദ പ്രകടനം നടത്തി.പ്രകടനത്തിന് യോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജിൽസൺ തൂപ്പുംകര,പടയൻ മമ്മൂട്ടി,കൊച്ചി ഹമീദ്,മോയി ആറങ്ങാടൻ,അഷ്‌റഫ് ചക്കര,റെജി പുന്നോലിൽ ഉസ്മാൻ പള്ളിയൻ,സി.സി.അന്ദ്രു ഹാജി,കൊടുവേരി അമ്മദ്,അമ്മദ് മാസ്റ്റർ,പി.സി.ഇബ്രാഹിം ഹാജി,പി.പി.ജോർജ്,കമ്മന മോഹനൻ,എം.ജെ.ചാക്കോ,മായൻമുതിര,കെ.കെ.സി.മൈമൂന,റംല മുഹമ്മദ്,ഖമർ ലൈല,ആസ്യ മൊയ്‌ദു,എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *