ഓൾ കേരള ടൂറിസം അസോസിയേഷൻ ടൂറിസം മന്ത്രിക്ക് നിവേദനം നൽകി

മാനന്തവാടി: ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്
നിവേദനം നൽകി. വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും, ബന്ധപ്പെട്ട കേസിൽ സർക്കാർ കക്ഷി ചേരണമെന്നും സംഘടന നിവേദനത്തിൽ ആവശ്യപ്പെട്ടു. സംഘടനയ്ക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി അലി ബ്രാൻ നിവേദനം കൈമാറി.
മാസങ്ങളായി പൂട്ടിക്കിടക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മുത്തങ്ങ വന്യജീവി സങ്കേതം, തോൽപ്പെട്ടി വന്യജീവി സങ്കേതം, വടുവൻചാൽ മീൻമുട്ടി വെള്ളച്ചാട്ടം, പടിഞ്ഞാറത്തറ മീൻമുട്ടി വെള്ളച്ചാട്ടം, ചെതലയം വെള്ളച്ചാട്ടം, കുറുവ ദ്വീപ്, പക്ഷിപാതാളം, മുനീശ്വരൻ മുടി തുടങ്ങിയ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള സത്വര ഇടപെടൽ സർക്കാരിൽ നിന്ന് അടിയന്തരമായി ഉണ്ടാവണമെന്നും ഈ കേന്ദ്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ സർക്കാർ കണക്കിലെടുക്കണമെന്ന് ആക്ട ജില്ലാ പ്രസിഡന്റ് രമിത് രവി, സെക്രട്ടറി മനു മത്തായി എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *