തലപ്പുഴ: തലപ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഒറ്റഞാർ നെൽകൃഷി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാരമ്പര്യ ജൈവ കർഷകരെ ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പർ മീനാക്ഷി രാമൻ ആദരിച്ചു. വിദ്യാർത്ഥികൾക്ക് ഒറ്റഞാർ വിത്തനങ്ങളെക്കുറിച്ചും ജൈവകൃഷിയെ സംബന്ധിച്ചും തവിഞ്ഞാൽ കൃഷി ഓഫീസർ ലിഞ്ജു തോമസ് അറിവുകൾ നൽകി. പിടിഎ പ്രസിഡണ്ട് സതീഷ് ഈ കെ അധ്യക്ഷനായ ചടങ്ങിന് പ്രിൻസിപ്പൽ ഷീജ പി എ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ ലൈജി തോമസ്, പിഎസി അംഗം രവീന്ദ്രൻ, കനറാ ബാങ്ക് മാനേജർ ജിജോ കുര്യാക്കോസ് എന്നിവർ ആശംസകൾ അറിയിച്ചു. എസ് എം സി ചെയർമാൻ ഷാജി പാത്താടൻ പദ്ധതി വിശദീകരണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബാബൂ ടി ആർ നന്ദി പറഞ്ഞു
