സിജു സി മീനയെ എസ്.പി.സി ആദരിച്ചു

പനമരം: കാലിക്കറ്റ് സർവകലാശാല ബിരുദാനന്തര ബിരുദ വിഷയത്തിന് പാഠഭാഗമാക്കിയ വല്ലി എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവ് സിജു സി മീനയെ പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ്സ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ മൊമൻ്റോ നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുബൈർ കെ.ടി, പ്രിൻസിപ്പൾ രമേഷ് കുമാർ.കെ, ഹെഡ്‌മിസ്ട്രസ് ഷീജ ജയിംസ്, രേഖ.കെ, നവാസ്.ടി, ശിഹാബ് എം.എ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *