മാനന്തവാടി: കേരള മോട്ടോര്‍ വാഹന വകുപ്പ് മാനന്തവാടി സബ്ബ് റീജ്യണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പുതിയ ബസ് റൂട്ട് രൂപീകരണം സംബന്ധിച്ച് ജനകീയ സദസ് സംഘടിപ്പിച്ചു. താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ പരിപാടിയില്‍ മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വയനാട് ആര്‍ടിഒ പി.ആര്‍ സുമേഷ്, ജോയിന്റ് ആര്‍ടിഒ പി.ആര്‍ മനു, എംവിഐ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പൊതുമരാമത്ത്, പോലീസ്, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ജനപ്രതിനിധികൾ പ്രൊപ്പോസ് ചെയ്ത ബസ് റൂട്ട്കളുടെ പ്രായോഗിക ക്ഷമത എം വി ഡി ഉദ്യോഗസ്ഥർ പരിശോധിച്ച് മന്ത്രിയ്ക്കും സർക്കാരിനും സമർപ്പി ക്കുന്നതാണ്.
കേരള മോട്ടോര്‍ വാഹന വകുപ്പ് ജനകീയ സദസ് സംഘടിപ്പിച്ചു.
