സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീൻ ‘സർഗ വസന്തം’ സമാപിച്ചു

പടിഞ്ഞാറത്തറ: ബപ്പനം മദ്രസ്സയിൽ വെച്ച് നടന്ന സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീൻ പടിഞ്ഞാറത്തറ റേയിഞ്ച് തല മദ്രസ കലോത്സവത്തിന്റെ സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അബ്ദുള്ള കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു.

ഉസ്മാൻ അഹ്സനി, ഇസ്മായിൽ സഖാഫി, അബ്ദുൽ ഗഫൂർ അഹ്സനി, കെ. എസ് മുഹമ്മദ്‌ സഖാഫി, ഹൈദറലി സഖാഫി, ഹാരിസ് ഇർഫാനി, കെ മമ്മൂട്ടി( കൃഷി ഓഫീസർ), മമ്മൂട്ടി കുന്നളം,
അലി മുസ്ലിയാർ, എ.ജി അബ്ദുൽ ഖാദർ സഖാഫി തുടങ്ങിയവർ സംസാരിച്ചു.

പത്ത് മദ്രസകളിലെ ഇരുന്നൂറോളം പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സർഗ വസന്തം എന്ന പേരിലുള്ള പരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് എ.ജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഉപഹാരങ്ങൾ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *