മാനന്തവാടി: പോഷൺമാ 2024 നോടാനുബന്ധിച്ച് ഐസിഡിഎസ് പ്രോജക്ട്, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഫുഡ് എക്സിബിഷൻ നടത്തി. മാനന്തവാടി മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിപിൻ വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സി.കെ രത്നവല്ലി, സിഡിപിഒ സിന്ധു കെ.പി, പിഎച്ച്എൻഎസ് സുഷമ, ജെപിഎച്ച്എൻ മേരി, ഐസിഡിഎസ് സൂപ്പർവൈസർമാരായ സിനി മാത്യു, സന്ധ്യ.കെ, സിഡിഎസ് ചെയർപേഴ്സൺ മാരായ വത്സ മാർട്ടിൻ, ഡോളി രഞ്ജിത്ത്, ഐസിഡിഎസ് പ്രൊജക്റ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. വിവിധ പോഷകാഹാരങ്ങളുമായി ഏഴോളം ഗ്രൂപ്പുകൾ പ്രദർശനത്തിൽ പങ്കെടുത്തു.
“പോഷൺമാ 2024” ഫുഡ് എക്സിബിഷൻ സംഘടിപ്പിച്ചു
