മുണ്ടക്കൈ-ചൂരൽമല ദുരന്തം; വ്യാപാരികൾക്ക് കൈത്താങ്ങായി വ്യാപാരി വ്യവസായി സമിതി

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയിലെ എല്ലാം നഷ്‌ടപ്പെട്ട വ്യാപാരികൾക്ക് കൈത്താങ്ങായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി. ദുരന്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്‌ടമായ 66 വ്യാപാരികൾകൾക്കാണ് സാമ്പത്തിക സഹായവിതരണം നടത്തിയത്. കൽപറ്റഎൻ.എം.ഡി.സി ഹാളിൽ നടന്ന പരിപാടി പി.ഗഗാറിൻ (കേരള ബാങ്ക് ഡയറക്‌ടർ) ഉദ്ഘാടനം ചെയ്തു.വി. ഗോപിനാഥ് (വ്യാപാരി വ്യവസായി സംസ്ഥാന ട്രഷറർ) അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻ്റ് വി. കെ. സി മമ്മദ് കോയ വ്യാപാരികൾക്കുള്ള സാമ്പത്തിക സഹായംവിതരണം ചെയ്തു. ഇ.എസ്. ബിജു(കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി), എ.എൻ. പ്രഭാകരൻ (ജില്ലാ വികസന സമിതി മെമ്പർ)വി.കെ. തുളസിദാസ് (സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), എ.ടി. പ്രസാദ് കുമാർ (ജില്ലാ പ്രസിഡന്ററ്) സംസാരിച്ചു. പി.പ്രസന്നകുമാർ (ജില്ലാ സെക്രട്ടറി) സ്വാഗതവും കൽപറ്റ ഏരിയ സെക്രട്ടറി മനോജ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *