ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈകമ്മിഷണർ ജയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു.

കൽപറ്റ: ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈകമ്മിഷണർ (ബംഗളൂരു) ജയിംസ് ഗോഡ്ബർ വയനാട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ സന്ദർശിച്ചു. ദുരന്തത്തിനിരയായ കുടുംബങ്ങളുമായും അദേഹം സംസാരിച്ചു. ദുരന്തത്തിൻ്റെ വ്യാപ്തി, പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ ജില്ലാ കലക്ടർ ഡി.ആർ
മേഘശ്രീ വിശദീകരിച്ചു. പുനരധിവാസസവുമായി ബന്ധപ്പെട്ട് സഹായങ്ങളുണ്ടാവുമെന്ന് ഡപ്യൂട്ടി ഹൈക്കമ്മിഷണർ ജില്ലാ കലക്ടറെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *