സംസ്ഥാന ഇന്റര്‍ ക്ലബ് അത്ലറ്റിക്‌സ്: ആനപ്പാറ സ്‌പോര്‍ട്‌സ് അക്കാദമി മികച്ച നേട്ടം കരസ്ഥമാക്കി

ആനപ്പാറ: മൂന്നു ദിവസങ്ങളായി തിരുവനന്തപുരം കാര്യവട്ടത്ത് വച്ച് നടന്ന സംസ്ഥാന മീറ്റില്‍ വയനാടിന് വേണ്ടി 4 വെള്ളി മെഡലും ഒരു വെങ്കല മെഡലുമടക്കം 5 മെഡലുകളാണ് ആനപ്പാറ സ്‌പോര്‍ട് അക്കാദമി നേടി. രമേശ്എം ( 800 മീറ്റര്‍, 1500 മീറ്റര്‍ വെള്ളി, പുരുഷവിഭാഗം), എഡ്വിന്‍ മാത്യു (800മീറ്റര്‍ വെള്ളി അണ്ടര്‍ 20 പുരുഷവിഭാഗം), ആദിത്യ കെ.എം ( ഹൈജമ്പ് വെള്ളി, അണ്ടര്‍ 20 വനിതാ വിഭാഗം), അമൃത, ദേവനന്ദ ഹരീഷ്, ദേവനന്ദ കെ എം, ഫാത്തിമത്ത് റാഹില (റിലേ ബ്രൗണ്‍സ് അണ്ടര്‍16 ഗേള്‍സ്). ബ്രൗൺസ് അണ്ടർ16 ഗേൾസ്). എന്നിവരാണ് മെഡലുകൾ കരസ്ഥമാക്കിയത്. വേൾഡ് അത്ലറ്റിക്സ് കോച്ചും ആനപ്പാറ സ്കൂളിലെ കായികാദ്ധ്യാപകരുമായ ഷിജിൻ തിരൂരിന്റെയും രജനിയുടേയും കീഴിലാണ് ആനപ്പാറ സ്പോർട്സ് അക്കാദമിയിലെ കുട്ടികൾ പരിശീലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *