യൂസിംഗ് ഡൈവേഴ്സിറ്റി പശ്ചിമഘട്ട മേഖല യോഗം നടന്നു.

മാനന്തവാടി: 2024 ലെ യൂസിംഗ് ഡൈവേഴ്സിറ്റി പശ്ചിമഘട്ട മേഖല യോഗം മാനന്തവാടിയിൽ വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്നു.മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ജസ്റ്റിൻ ബേബി യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.കെ.ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹ്യ ശാസ്ത്ര വിദഗ്‌ധൻ, രാജീവ് ഖേദ്‌കർ സംസാരിച്ചു. കീസ്റ്റോൺ ഫൗണ്ടേഷൻ ഡയറക്‌ടർ സ്നേഹ ലത, സഹജ സമൃദ്ധ, കൃഷ്‌ണപ്രസാദ്, ബിജിഷ്ണ എന്നിവർ സംസാരിച്ചു. 1996 മുതൽ ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘങ്ങളുടെ ഒരു കൂട്ടായ്‌മ ആണ് യൂസിംഗ് ഡൈവേഴ്‌സിറ്റി നെറ്റ‌്വർക്ക്. കാർഷിക ജൈവവൈവിധ്യം പ്രോത്സാഹിക്കുകയും ആദിവാസി സമൂഹങ്ങൾക്കിടയിലുള്ള ഭക്ഷ്യയോഗ്യമായ കാർഷികേതര വിളകളെ സംബന്ധിച്ചുള്ള അറിവുകളെ രേഖപ്പെടുത്തുന്നതിനും അതിനായി ആദിവാസി സമൂഹങ്ങളിൽ നിന്നുള്ള യുവാക്കൾക്കായി ഫെല്ലോഷിപ്പ് ഏർപ്പെടുത്തുന്നതിനും വേണ്ടിയുള്ള കാര്യങ്ങൾ ഈ കൂട്ടായ്‌മയിലൂടെ ചെയ്തുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *