ദുരന്തബാധിതരായ വ്യാപാരികള്‍ക്കുള്ള ധനസഹായ വിതരണം 24ന്.

കല്‍പ്പറ്റ:ചൂരല്‍ മലയിലും മുണ്ടക്കൈിലും ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ വ്യാപാരികള്‍ക്കുള്ള ധനസഹായ വിതരണം 24ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കല്‍പ്പറ്റ കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പരിപാടി ഉദ്ഘാടനം ചെയ്യും. പൂര്‍ണമായും കടകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ഫണ്ട് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ് നിര്‍വഹിക്കും.
ദുരന്തത്തിൽ മരണമടഞ്ഞ വ്യാപാരികളുടെ അവകാശികൾക്ക് മരണാനന്തര ധനസഹായം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരിയും മരണമടഞ്ഞ തൊഴിലാളികളുടെ അവകാശികൾക്ക് ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാരും ഭാഗികമായി സ്ഥാപനങ്ങൾക്ക് കേടു വരികയും ചരക്കുകൾ നഷ്‌ടപ്പെടുകയും ചെയ്ത‌ വ്യാപാരികൾക്കുള്ള ധനസഹായ വിതരണം സംസ്ഥാന ട്രഷറർ ദേവരാജൻ നിർവഹിക്കും.
പീടികതൊഴിലാളികൾക്കുള്ള ധനസഹായ വിതരണം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ കുഞ്ഞാവു ഹാജി നിർവഹിക്കും പരിക്കേറ്റുകിടക്കുന്നവർക്കുള്ള ചികിത്സാ ധനസഹായ വിതരണം സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു കോട്ടയിൽ നിർവഹിക്കും
ദുരന്തബാധിതരായ വ്യാപാരികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള വിവിധ കാര്യങ്ങൾ സംസ്ഥാന വൈസ് പ്രസിഡണ്ട് ബാപ്പു ഹാജി വിശദീകരിക്കും. മൂന്ന് കോടിയോളം രൂപ ഒന്നാം ഘട്ടമായി വിതരണം നടത്തും ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ്,ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്‌മാൻ ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ തുടങ്ങി ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *