മാനന്തവാടി : ഏകദേശം 87 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പശുക്കിടാവിനെ അഗ്നി-രക്ഷാസേന സുരക്ഷിതമായി കരകയറ്റി. കുറുക്കന്‍മൂല നടുക്കര ജേക്കബിന്റെ കിണറ്റിലാണ് ഒരു വയസുള്ള പശുക്കിടാവ് ഇന്നു രാവിലെ വീണത്. അഗ്നി-രക്ഷാസേനാംഗം കയര്‍ കെട്ടി സാഹസികമായി കിണറ്റില്‍ ഇറങ്ങിയാണ് പശുക്കിടാവിനെ രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പി.വി. വിശ്വാസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഐ. ജോസ്, സേനാംഗങ്ങളായ കെ. രമേശ്, മനു അഗസ്റ്റിന്‍, പി.കെ. രാജേഷ്, കെ. ശ്രീകാന്ത്, എം.ബി. ബിനു, ഇ.ജെ. ബാബുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി
