“നൈലിൻ്റെ അനുരാഗം”പുസ്തക പ്രകാശനം ചെയ്തു

മാനന്തവാടി: പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ മലയാള സാഹിത്യ വീഥികളിലേക്ക് മറ്റൊരു പുസ്തകം കൂടി പ്രകാശിതമായി. പ്രവാസിയായ റസാഖ് കൽപ്പറ്റയുടെ നൈലിൻ്റെ അനുരാഗം എന്ന പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉൽഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ വെച്ച് പ്രശസ്ത കവി സാദിർ തലപ്പുഴ എഴുത്തുകാരി സിന്ധു ചെന്നലോടിന് പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു. ലൈബ്രറി പ്രവർത്തകൻ വി ഹുസൈൻ ആമുഖം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ്സ് ജെ അദ്ധ്യക്ഷത വഹിച്ച പ്രകാശന നിമിഷങ്ങളിൽ നൈലിൻ്റെ അനുരാഗം എന്ന പുസ്തകത്തെ ഷാഹിന ടീച്ചർ പ്രേക്ഷകർക്കായി പരിചയപ്പെടുത്തി. മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി എസ് മൂസ്സ, ഡിവിഷൻ കൗൺസിലർ ബി ഡി അരുൺ കുമാർ, മർച്ചൻറ് അസോസിയേഷൻ വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ.ഉസ്മാൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്കുട്ടീവ് അംഗം പി.സുരേഷ് ബാബു താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് കെ. ഷബിത ടീച്ചർ, പഴശ്ശി ഗ്രന്ഥാലയം ജോ. സെക്രട്ടറി എ.അയൂബ് , പുസ്തകപ്രസാധകനായ മുഷ്താഖ് മാസ്റ്റർ തുടങ്ങിയവർ നൈലിൻ്റെ അനുരാഗത്തിന് ആശംസകളർപ്പിച്ചു. എഴുത്തുകാരൻ നടത്തിയ മറുപടി പ്രസംഗത്തോടെ പഴശ്ശിയിൽ വെച്ച് നടന്ന ലളിത സുന്ദരമായ ചടങ്ങ് അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *