വെള്ളമുണ്ട: എം ഐ ഷാനവാസ് എംപി യുടെ എംപി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചെലവിട്ട് വെള്ളമുണ്ട 8/4ടൗണിൽ നിർമ്മിച്ച കൈവരികൾ മുറിച്ചു മാറ്റുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ വെള്ളമുണ്ട 8/4 ബ്രാഞ്ച് കമ്മിറ്റി.
ഫുട്പാത്തിൽ ഉണ്ടായിരുന്ന കൈവരികൾ നിരവധി തവണ ചില വ്യക്തികൾ മുറിച്ച് മാറ്റുകയുണ്ടായി.ഈ സമയത്തൊക്കെ അതികൃതർ മൗനം പാലിച്ചു.ഇപ്പൊൾ വീണ്ടും കൈവരികൾ മുറിച്ച് മാറ്റിയിരിക്കുന്നു.പൊതു ജനങ്ങൾക്ക് ടൗണിലൂടെ സുരക്ഷിതമായി സഞ്ചരിക്കുന്ന ഫുട്പാത്ത് കയ്യേറുന്നത് പഞ്ചായത്ത് കാര്യാലയത്തിൻ്റെ മൂക്കിനു മുൻപിൽ വെച്ചാണ് എന്നതാണ് ഏറ്റവും അൽഭുതകരം.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ട് വരുമെന്ന് എസ്ഡിപിഐ കമ്മിറ്റി അറിയിച്ചു.യോഗത്തിൽ ബ്രാഞ്ച്പ്രസിഡൻ്റ് ഇബ്രാഹിം നുച്യൻ, വൈസ് പ്രസിഡൻ്റ് ഉസ്മാൻ തോലൻ സെക്രട്ടറി അമ്മദ് ചാത്തമ്പത്ത് എന്നിവർ സംസാരിച്ചു.
വെള്ളമുണ്ട 8/4 ടൗണിലെ കൈ വരികൾ മുറിച്ചു മാറ്റുന്ന സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: എസ്ഡിപിഐ.
