കൽപ്പറ്റ : ചൂരൽമല,മുണ്ടക്കൈ പ്രദേങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11,12 വാർഡിൽ ഉൾപ്പെടുന്ന വ്യക്തികളിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് ജില്ലാ ഭരണകൂടവും കോഴിക്കോട് പാസ്പോർട്ട് ഓഫീസും ഐ.ടി. മിഷനും ചേർന്ന് നടത്തുന്ന പ്രത്യേക ക്യാമ്പ് മേപ്പാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ആദ്യ ദിനം 40 അപേക്ഷകളില്‍ നടപടി സ്വീകരിച്ചു. മൊബൈല്‍ പാസ്പോര്‍ട്ട് വാനില്‍ സജ്ജീകരിച്ച സംവിധാനത്തിലുടെയാണ് ദുരിതബാധിതര്‍ക്ക് സേവനം നല്കിയത്. ആദ്യമായാണ് മൊബൈൽ വാഹനം സജ്ജീകരിച്ച് അപേക്ഷകരുടെ അടുത്ത് നേരിട്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 16 ലെ നെരോത്ത് കൂട്ടായ്മ സ്വരൂപിച്ച പണം ഉപയോഗിച്ചു പാസ്പോർട്ട് നഷ്ടപ്പെട്ടുപോയവർക്ക് ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ചെലവായ തുക ക്യാമ്പിൽ വച്ച് തിരികെ നൽകുകയും ചെയ്തു. കേരളത്തിൽ ആദ്യമായാണ് ഇപ്രകാരം പാസ്പോർട്ട് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.
40 പേർക്ക് പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി
