കല്‍പ്പറ്റ: നഗരപരിധിയിലെ പെരുന്തട്ടയിലും സമീപങ്ങളിലും ശല്യം ചെയ്യുന്ന പുലിയ പിടിക്കുന്നതിനു കൂട് സ്ഥാപിച്ചു. കാടുപിടിച്ചുകിടക്കുന്ന എല്‍സ്റ്റന്‍ എസ്റ്റേറ്റിലാണ് കൂടുവച്ചത്. ടി. സിദ്ദിഖ് എംഎല്‍എയുടെ സാന്നിധ്യത്തിലാണ് കൂട് സ്ഥാപിച്ചത്. ആഴ്ചകളായി പെരുന്തട്ടയിലും പരിസരങ്ങളിലും പുലിശല്യമുണ്ട്. മുന്‍പ് പലപ്പോഴായി മൂന്നു പുലികളെ പെരുന്തട്ടയില്‍ കൂടുവച്ച് പിടിച്ചിരുന്നു.
പുലിശല്യം: എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചു
