ചേനംകൊല്ലി: കെബിസിടി വായനശാല ആന്‍ഡ് ക്ലബ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മുട്ടില്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ’ എന്ന വിഷയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷാബി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ടി. രാജന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി. സന്തോഷ് വിഷയാവതരണം നടത്തി. പി.കെ. റെജി, കെ.ജെ. യോഹന്നാന്, പി.വി. ഫൈസല്‍, എം.കെ. ജയിംസ്, പി. വിശ്വനാഥന്, കെ. ഫിനോസ് കമാല്‍ എന്നിവര്‍ പ്രസംഗിച്ചു. വായനശാല പ്രസിഡന്റ് സി.എം. സുമേഷ് സ്വാഗതവും പരിഷത്ത് മേഖലാ വൈസ് പ്രസിഡന്റ് എ.കെ. മത്തായി നന്ദിയും പറഞ്ഞു.
