കല്‍പ്പറ്റ: സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച അബീഷ ഷിബിയെ കിസാന്‍ കോണ്‍ഗ്രസും രമേശ് ചെന്നിത്തല ബ്രിഗേഡ് ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിച്ചു. കിസാന്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബെന്നി വട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രമോദ് തൃക്കൈപ്പറ്റ അധ്യക്ഷത വഹിച്ചു. ആര്‍സി ബ്രിഗേഡ് ജില്ലാ പ്രസിഡന്റ് രോഹിത് ബോധി, കിസാന്‍ കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്റ് ജോണ്‍ മാതാ എന്നിവര്‍ മെമന്റോ സമ്മാനിച്ചു. ജെ.പി. ജസ്വിന്‍, ആല്‍ബര്‍ട്ട് ആന്റണി, ബീരാന്‍ ചെമ്പോത്തറ, പി.വി. വര്‍ഗീസ്, എം.എ. ഐസക് എന്നിവര്‍ പ്രസംഗിച്ചു.
അബീഷ ഷിബിയെ ആദരിച്ച
