എം.എസ്. റാവുത്തര്‍ അനുസ്മരണം നടത്തി

കല്‍പ്പറ്റ: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി)സ്ഥാപക നേതാവ് എം.എസ്. റാവുത്തര്‍ അനുസ്മരണം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യുതി ബോര്‍ഡ് തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് എം.എസ്. റാവുത്തറെന്ന് അദ്ദേഹം അനുസ്മരിച്ചു. കോണ്‍ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ജംഹര്‍ അധ്യക്ഷത വഹിച്ചു. പവര്‍ ബോര്‍ഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എല്‍ദോ കെ. ഫിലിപ്പ്, എം.എം. ബോബിന്‍, കെ. അബ്ദുള്‍ അസീസ്, എം.കെ. സതീഷ്, ഒ.വി. ബാബു, ജസ്ലിന്‍ കുര്യാക്കോസ്, പി.എം. റഫീഖ്, മജീദ് വട്ടക്കാരി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *