പലസ്തീന്‍: സമസ്ത പ്രാര്‍ത്ഥനാ സംഗമം നടത്തി

കല്‍പ്പറ്റ: വെള്ളവും വെളിച്ചവും മരുന്നും ഭക്ഷണവുമില്ലാതെ തുടരുന്ന ഇസ്റാഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് സമസ്ത വയനാട് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സംഗമം ഫലസ്തീന്‍ ജനതയോടുള്ള ആത്മീയ ഐക്യദാര്‍ഢ്യമായി. 75 വര്‍ഷങ്ങളായിചരിത്രത്തിലെ ഏറ്റവും വലിയ കൊടിയ വഞ്ചന തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്റാഈലിന്റേയും അവര്‍ക്ക് ഓശാന പാടുന്ന സയണിസ്റ്റ് ലോബികളുടെയും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് ഗസ്സയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് സമസ്ത വയനാട് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി കല്‍പ്പറ്റയില്‍ നടത്തിയ പ്രാര്‍ഥനാ സംഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. സംഗമം സമസ്ത കേരളാ മദ്റസാ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറാംഗം വി. മൂസക്കോയ മുസ്ലിയാര്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
ശൗഖത്തലി മൗലവി വെള്ളമുണ്ട പ്രഭാഷണം നടത്തി. എം. ഹസന്‍ മുസ്ലിയാര്‍, കാഞ്ഞായി മമ്മുട്ടി മുസ്ലിയാര്‍, കെ.കെ അഹ്മദ് ഹാജി, ഇബ്റാഹിം ഫൈസി വാളാട്, അശ്റഫ് ഫൈസി പനമരം, ഹാരിസ് ബാഖവി കമ്പളക്കാട്, കെ.എ നാസര്‍ മൗലവി, മൊയ്തീന്‍ കുട്ടി റഹ്മാനി, അബ്ദുല്ലത്തീഫ് വാഫി, ജാഫര്‍ ഹൈതമി, കെ.കെ.എം ഹനീഫല്‍ ഫൈസി, മുജീബ് ഫൈസി കമ്പളക്കാട്, കാഞ്ഞായി ഉസ്മാന്‍, സി. കുഞ്ഞബ്ദുല്ല, പോള ഇബ്റാഹിം ദാരിമി, അബ്ബാസ് വാഫി, വി. അബ്ബാസ് ഫൈസി സംബന്ധിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി സ്വാഗതവും എസ്.എം.എഫ് സ്റ്റേറ്റ് ജോ.സെക്രട്ടറി പി.സി ഇബ്റാഹിം ഹാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *