വസ്‌തു രജിസ്ട്രേഷൻ ഇനി മുതൽ മുന്നാധാരവും ആധാരങ്ങളും ഡിജിറ്റലാവും

തിരുവനന്തപുരം: ഇനിമുതൽ വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവയ്ക്ക് മുന്നാധാരം തേടി ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകില്ല.രജിസ്ട്രേഷൻ വകുപ്പ് എല്ലാ ആധാരവും ഡിജിറ്റൽ ആക്കി മാറ്റുന്നതിൻ്റെ ആദ്യഘട്ടം ഒക്ടോബർ 31ന് പൂർത്തിയാക്കും. 1998 മുതൽ 2018 വരെയുള്ള ആധാരങ്ങൾ ഡിജിറ്റൽ ആക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതി സംസ്ഥാന സർക്കാറിന്റെ വ്യവസായ സൗഹൃദ നഗരങ്ങൾക്കും ഏറെ സഹായകരമായ ഒന്നാണ്.ഇതിനോടകം തന്നെ സംസ്ഥാനത്തെ 11 ജില്ലകളിലെ 20 വർഷത്തെ ആധാരങ്ങളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവയാണ് ഒക്ടോബർ 31നകം പൂർത്തിയാക്കുക. ആധാരങ്ങൾ ഡിജിറ്റൽ ആക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതിക്ക് 2018ൽ തുടക്കമിട്ടെങ്കിലും പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടായതു കാരണം പദ്ധതി നീണ്ടു പോകുകയായിരുന്നു. അതേസമയം വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ ലഭ്യമായ മുഴുവൻ രേഖകളും ഡിജിറ്റൽ ആക്കാനാണ് തീരുമാനം. രജിസ്ട്രേഷൻ വകുപ്പിനെ ജന” സൗഹൃദമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *