ഭരണഭാഷാ വാരാഘോഷം: ജില്ലാ പോലീസ് വിവിധ പരിപാടികൾ നടത്തി

കൽപ്പറ്റ: 2023 വർഷത്തെ മലയാള ദിനാഘോഷത്തോടും ഭരണഭാഷാ വാരാഘോഷത്തോടുമനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഓഫീസ്, ഡി.എച്ച്.ക്യൂ, വിവിധ സ്റ്റേഷനുകൾ, സ്‌പെഷ്യൽ യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിപാടികൾ നടത്തി. നവംബർ ഒന്നിന് രാവിലെ 11ന് വയനാട് ജില്ലാ പോലീസ് ഓഫീസിൽ ജില്ലാതല ഉദ്ഘാടനവും ഭരണ ഭാഷാ പ്രതിജ്ഞയും ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് നിർവഹിച്ചു. അഡീഷണൽ എസ്.പി വിനോദ് പിള്ള, ഡിവൈ.എസ്.പിമാരായ എൻ.ഒ. സിബി(സ്‌പെഷ്യൽ ബ്രാഞ്ച്), എം.യു. ബാലകൃഷ്ണൻ(നാർകോടിക് സെൽ), അബ്ദുൾ ഷെരീഫ്(ബത്തേരി), പി.എൽ.ഷൈജു (മാനന്തവാടി), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പി. സരള, മറ്റു പോലീസ് ഉദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്, ഭരണ രംഗത്ത് ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും ബോർഡിൽ എഴുതി. ഡി.എച്ച്.ക്യൂ ക്യാമ്പിൽ സബ് ഇൻസ്‌പെക്ടർ എം.സി. സോമൻ സേനാംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വരും ദിവസങ്ങളിൽ ഉപന്യാസ മത്സരം, മറ്റു പരിപാടികൾ എന്നിവയും വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *