കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ പിതാവ്, മുത്തശന്‍, മുത്തശി, അനുജത്തി എന്നിവരെ നഷ്ടമായ വെള്ളാര്‍മല സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുംചൂരല്‍മല സ്വദേശിയുമായ അവ്യക്തിന് എം.ടി. ആനന്ദ് സ്മാരക പുരസ്‌കാരം സമര്‍പ്പിച്ചു. എസ്ബിഐ ജീവനക്കാരായിരിക്കെ മരിച്ച ചിത്രകാരനും വാദ്യകലാകാരനുമാണ് കോഴിക്കോട് മായനാട് സ്വദേശിയായ ആനന്ദ്. ചെറുപ്പ ചേറാടി തിയറ്റേഴ്‌സ് അധ്യക്ഷന്‍, ബാങ്ക് മെന്‍സ് ക്ലബ് ഭാരവാഹി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ആനന്ദിന്റെ കുടുംബത്തിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രസ് ക്ലബില്‍ ചലച്ചിത്രനടനും മാധ്യമപ്രവര്‍ത്തകനുമായ എം.എ. സേവ്യര്‍ സമര്‍പ്പിച്ചു. അജിത ആനന്ദ് അധ്യക്ഷത വഹിച്ചു. സലാം കല്‍പ്പറ്റ, ദിനേശന്‍ മേപ്പാടി, ജേക്കബ് മേപ്പാടി എന്നിവര്‍ പ്രസംഗിച്ചു. 5,001 രൂപയും ഫര്‍ണിച്ചറും പുരസ്‌കാരത്തിനൊപ്പം നല്‍കി.
