മുണ്ടേരിയില്‍ ജില്ലാതല ക്വിസ് മത്സരം ആറിന്

കല്‍പ്പറ്റ : മുണ്ടേരി കാരുണ്യം സ്വാശ്രയ സംഘം ജില്ലയില്‍ 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം നടത്തുന്നു. മുണ്ടേരി സപ്ലൈകോ ഗോഡൗണില്‍ രാവിലെ 10.30ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്യും. വിദ്യാലയങ്ങളെ പ്രതിനിധാനം ചെയ്ത് രണ്ടു പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കുക. വിദ്യാര്‍ഥികളില്‍ പൊതുബോധം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ എം.കെ. ഷിബു, സെക്രട്ടറി പി. ഷിജു, ട്രഷറര്‍ കെ. അനില്‍കുമാര്‍, കണ്‍വീനര്‍ കെ. രഞ്ജിത്ത് എന്നിവര്‍ അറിയിച്ചു. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5,000 രൂപയും വി.കെ. ഗോവിന്ദന്‍കുട്ടി സ്മാരക എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 3,000 ഉം മൂന്നാം സ്ഥാനക്കാര്‍ക്ക് 2,000 ഉം രൂപയും ട്രോഫിയും നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *