കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ 22ാം വയസ്സിന്റെ നിറവിൽ

കൽപ്പറ്റ : വയനാടിന്റെ ചികിത്സാരംഗത്ത് തനതുമുദ്ര പതിപ്പിച്ചിട്ടുള്ള കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആൻഡ് യോഗ റിസർച്ച് സെന്റർ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് 22ാം വാർഷികം ആഘോഷിച്ചു.
ഹെൽത്ത്‌ ടൂറിസം എന്ന വിഷയത്തെ കുറിച്ചു സെമിനാർ സംഘടിപ്പിച്ചു. വയനാടിന്റെ ആരോഗ്യരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭർ സംസാരിച്ചു. വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ആയ ഡോ. കെ പി വിനോദ് ബാബു (Ret. ഡി എം ഒ ) സ്വാഗതം ആശംസിച്ചു. ചടങ്ങിന്റെ ഔപചാരികമായ ഉൽഘാടനം കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. ടി പി വി സുരേന്ദ്രൻ നിർവഹിച്ചു.

ചടങ്ങിൽ മുൻ മലബാർ ദേവസ്വം പ്രസിഡന്റ്‌ Adv. പി ചാത്തുകുട്ടി, കോഴിക്കോട് ആയുർവേദ ഫാർമസി ചീഫ് ഫിസിഷ്യൻ ഡോ. സത്യാനന്ദൻ നായർ, ഡോ. ഗോകുൽ ദേവ് (സീനിയർ ഫിസിഷ്യൻ മാനന്തവാടി ), ഡോ. അബൂബക്കർ സിശാൻ ( ജനറൽ ഫിസിഷ്യൻ, ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റൽ കൽപ്പറ്റ ), ഡോ. സി കെ രഞ്ജിത് ( ഫോർമർ വൈസ് പ്രസിഡന്റ്‌ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ), ഡോ. ആദർശ് സത്യം ഇന്ദ്ര ( മാക്സിലോ ഫേഷ്യൽ സർജൻ, ലിയോ ഹോസ്പിറ്റൽ ), Dr സനോജ് പി ബി (Dr സനോജ് ഫാമിലി ഡെന്റൽ കെയർ സുൽതാൻ ബത്തേരി ) ഡോ. ഷബീൽ ഇബ്രാഹിം ( എ എം എ ഐ സ്റ്റേറ്റ് സെക്രട്ടറി ), ഡോ. അപർണ പദ്മനാഭൻ ( purnayoo ആയുർ നികേതൻ മീനങ്ങാടി), ഡോ. കൃഷ്ണ ദാസ് ( അമൃതം ആയുർവേദ ഹോസ്പിറ്റൽ പെരിന്തൽമണ്ണ )Adv. ടി യു ബാബു (BAR അസോസിയേഷൻ കൽപ്പറ്റ)
ജെറിറ്റ് വിനോദ് ബാബു (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ KAMSH), വേറൊണിക്ക (ഡയറക്ടർ ബി ബി വോയ്‌യേജ് )എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കുകകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *