മാനന്തവാടി ഗവൺമെൻറ് യു പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം ഒക്ടോബർ 5ന്.

മാനന്തവാടി: കേരള സർക്കാർ നവകേരളം കർമ്മപദ്ധതിയിലുൾപ്പെടുത്തി കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് ഗവൺമെൻറ് യു പി സ്കൂൾ മാനന്തവാടിയിൽ നിർമ്മിച്ച സ്കൂൾ കെട്ടിടം 2024 ഒക്ടോബർ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാനതലത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും .
സ്കൂളിൽ ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ ആർ കേളു ശിലാഫലകം അനാച്ഛാദനം ചെയ്യും. പ്രസ്തുത ചടങ്ങിന് മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി കെ രത്നവല്ലിഅധ്യക്ഷതവഹിക്കും. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന അവസ്മരണീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ ഏവരെയും സ്നേഹാദരം ക്ഷണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *