മുള്ളന്‍കൊല്ലി: ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തില്‍ മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പെരിക്കല്ലൂർ ഗവണ്‍മെന്‍റ് ഹൈസ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. പെരിക്കല്ലൂർ സ്കൂളില്‍ നടന്ന ചടങ്ങിന്‍റെ ഉദ്ഘാടനവും ഹരിത വിദ്യാലയത്തിനുള്ള ശുചിത്വ മിഷന്‍ അംഗീകാരപത്രത്തിന്‍റെ വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ വിജയന്‍ നിർവ്വഹിച്ചു. ടൌണിലെ വ്യാപാരികളെയും, വിദ്യാർത്ഥികളെയും, ഹരിതകർമ്മ സേനാഗംങ്ങളെയും, ടാക്സി തൊഴിലാളികളെയും, നാട്ടുകാരെയും, അധ്യാപകരെയും പഞ്ചായത്ത് ജീവനക്കാരെയും പങ്കെടുപ്പിച്ച് നടത്തിയ പ്രചരണ ജാഥ മുള്ളന്‍കൊല്ലി സെന്‍റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളില്‍ നിന്ന് ആരംഭിച്ചു. തുടർന്ന് ടൌണില്‍ മനുഷ്യ ചങ്ങല തീർക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ചടങ്ങില്‍ ആരോഗ്യം വിദ്യാഭ്യാസവും സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ഷൈജു പഞ്ഞിത്തോപ്പില്‍ അധ്യക്ഷത വഹിച്ചു , വാർഡ് ജനപ്രതിനിധി ജോസ് നെല്ലേടം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് മോളി ആക്കാന്തിരിയില്‍ , ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ജിസ്റ മുനീർ, ജനപ്രതിനിധികളായ ചന്ദ്രബാബു കെ.കെ, അമ്മിണി സന്തോഷ്, മഞ്ജു ഷാജി, സുധ നടരാജന്‍, ജോസ് നെല്ലേടം, ജെസ്സി സെബാസ്റ്റ്യന്‍ ,ശശിമല ഉദയ ഗവണ്‍മെന്‍റ് സ്കൂള്‍ ഹെഡ് മാസ്റ്റർ ഷാജി, പി.ടി.എ പ്രസിഡന്‍റ് ഗിരീഷ്, വി.ഇ.ഒ സാജന്‍ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റേയും, പി.ടി.എ പ്രസിഡന്‍റിനേയും പൊന്നാടയണിയിച്ച് ആദരിച്ചു.
മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ പെരിക്കല്ലൂർ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ സ്കൂള്‍ ഇനി ഹരിതവിദ്യാലയം
