കല്‍പ്പറ്റയില്‍ യുഡിഎഫ് പ്രതിഷേധ സംഗമം ഒക്ടോബർ എട്ടിന്

കല്‍പ്പറ്റ: എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ജയിംസ് മെഡിക്കല്‍ ഷോപ്പിനു സമീപം പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മാഫിയകളെ സംരക്ഷിക്കുകയും ദുര്‍ഭരണത്തിലൂടെ കേരളത്തെ തകര്‍ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂര്‍പ്പൂരം കലക്കിയതില്‍ ജുഡീഷല്‍ അന്വേഷണം നടത്തുക, ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുക, എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരിപാടി.
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും നിയമലംഘനവുമാണെന്ന് യോഗം വിലയിരുത്തി. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎല്‍എ, ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, പി.കെ. ജയലക്ഷ്മി, കെ.എല്‍. പൗലോസ്, വി.എ. മജീദ്, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, ടി.ജെ. ഐസക്, എന്‍.കെ. വര്‍ഗീസ്, പി.പി. ആലി, ജോസ് തലച്ചിറ, ജോസഫ് കളപ്പുരക്കല്‍, സി.പി. വര്‍ഗീസ്, അബ്ദുള്ള മാടക്കര, എം.എ. അസൈനാര്‍, ടി. ഹംസ, പടയന്‍ മുഹമ്മദ്, തെക്കേടത്ത് മുഹമ്മദ്, സി.പി. മൊയ്തീന്‍, കെ.എ. ആന്റണി, കെ. ഹാരിസ്, സലിം മേമന, എന്‍. നിസാര്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ഡി.പി. രാജശേഖരന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *