ചായക്കട കേന്ദ്രീകരിച്ച് മദ്യ വില്പന ഒരാൾ റിമാൻഡിൽ

ഇരുളം : സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ഇരുളം എല്ലക്കൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ കട കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തിയ ഇരുളം എല്ലക്കൊല്ലി സ്വദേശി ഓലിക്കയത്ത് വീട്ടിൽ വിജയൻ. ഓ. എസ് (54) എന്നയാളെ ഒന്നാം പ്രതിയായും, ഇയാളിൽനിന്ന് മദ്യം വാങ്ങിച്ച് കുടിച്ച എല്ലക്കൊല്ലി പട്ടന്മാർ തൊടിയിൽ സദാനന്ദൻ. പി ആർ എന്നയാളെ lപൊതുസ്ഥലത്ത് മദ്യപിച്ചതിനും രണ്ടാം പ്രതിയാ യും അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ച 3.300ലിറ്റർ മദ്യവും പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉമ്മർ വി.എ.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ്( ഗ്രേഡ്) എം. ബി ഹരിദാസൻ, പ്രിവന്റീവ് ഓഫീസർമാരായ രഘു.എം എ, മനോജ് കുമാർ. പി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി. റ്റി. ഇ, നിക്കോളാസ് ജോസ്, അനൂപ് കുമാർ. കെ വനിതാ സിവിൽ എക്സൈസ് ഓഫീസർ രമ്യ ബി ആർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- 2 ൽ ഹാജരാക്കിയ ഒന്നാം പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *