വാകേരി: കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ബില്ലിനെതിരെ ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി യൂണിയൻ സ്വഫ്വ, ഗാന്ധി ജയന്തി ദിനത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ ത്വലബ പ്രസിഡണ്ട് മുനവ്വർ അലി തരുവണ വിഷയാവതരണം നടത്തി. യുണിയൻ ഭാരവാഹികളായ ആസിഫ് പേരിയ,സിനാൻ പാണ്ടിക്കടവ്,സിനാൻ അബ്ദുൽ റഷീദ് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
