ഇപ്പോഴും സജീവമായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ട പവിത്രയുടെ മൃതദേഹ ഭാഗങ്ങൾ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്നും പുറത്തെടുത്ത് ചേലോട് പുൽക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. ഡിഎൻഎ ഫലം വന്നതിനെ തുടർന്ന് പവിത്രയുടെ ഭൗതിക ശരീരമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് പ്രവർത്തനമേറ്റെടുത്തത്. ചൂരൽമല ദുരന്തത്തിൽ പവിത്രയുടെ ഭർത്താവും മകളും മരണപ്പെട്ടിരുന്നു.
പവിത്രയുടെ ശരീരഭാഗങ്ങൾ മൂന്ന് കുഴികളിലായിരുന്നു പുത്തുമലയിൽ പ്രത്യേകം സജ്ജീകരിച്ച പൊതു ശ്മശാനത്തിൽ സംസ്കരിച്ചിരുന്നത്. 3 കുഴികളിൽ നിന്നും ശരീരഭാഗങ്ങൾ പുറത്തെടുത്ത് ചേലോട് പുൽക്കുന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *