വിദ്യാർത്ഥികൾക്ക് സൗജന്യ കോഴിക്കുഞ്ഞ് വിതരണം ചെയ്തു

വെള്ളമുണ്ട: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനിലെ ജി.എം.എച്ച്‌.എസ് സ്കൂളിലെ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ അഞ്ഞൂറോളം വരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമായി അഞ്ചു വീതം സൗജന്യ കോഴികുഞ്ഞും തീറ്റയും മരുന്നും വിതരണം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
കെ. എസ്.പി.ഡി.സി ചെയർമാൻ പി. കെ മൂർത്തി വിതരണോദ്ഘാടനം നിർവഹിച്ചു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ.കെ, പി.ടി. എ പ്രസിഡന്റ്‌ രഞ്ജിത് മാനിയിൽ,പ്രിൻസിപ്പൽ പി. സി തോമസ്, എച്ച്. എം മഹേഷ്‌ ടി,മംഗലശ്ശേരി നാരായണൻ, മൊയ്‌തു കട്ടയാട്, മഹിത മൂർത്തി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *