സബ് ജില്ലാ ശാസത്രോത്സവം; ലോഗോ പ്രകാശനം ചെയ്തു

മാനന്തവാടി : സബ് ജില്ലാ ശാസത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.
ദ്വാരക സേക്രട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ദ്വാരക എ.യു. പി സ്കൂൾ, ദ്വാരക,ടെക്നിക്കൽ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങൾ സംയുക്തമായി ആതിഥ്യമരുളുന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ ലോഗോ
ദ്വാരക എന് എച്ച് എച്ച് എസ് എസ് അങ്കണത്തിൽ
എടവക പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ
ശിഹാബ് അയാത്ത്
പ്രകാശനം ചെയ്തു.
പ്രധാനാധ്യാപിക
ബിജി .എം. അബ്രഹാം സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻ്റ് മമ്മൂട്ടി തോക്കൻ അധ്യക്ഷത വഹിച്ചു. നിസാർ അഹമ്മദ് കെ.എം സിയാണ് ലോഗോ ഡിസൈൻ ചെയ്തത്. ഫാ.ബെന്നി പീക്കുന്നേൽ, വത്സൻ എം.പി. (പഞ്ചായത്ത് മെമ്പർ ), ഷിൽസൺ കോക്കണ്ടത്തിൽ (പഞ്ചായത്ത് മെമ്പർ) , സുരേഷ് കെ.കെ (BPC-BRCമാനന്തവാടി ), ഷോജി ജോസഫ് (HM ദ്വാരക എ .യു .പി .സ്കൂൾ ) അബ്ദുൽ ഷെരീഫ് ( സൂപ്രണ്ട് ദ്വാരക ടെക്നിക്കൽ ഹൈസ്കൂൾ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹസീന കെ.എം, ലിസി ടി.ജെ ( എ .യു . പി സ്കൂൾ ദ്വാരക ) , ജിതേഷ് പി.ടി.കെ ( ടെക്നിക്കൽ ഹൈസ്കൂൾ ദ്വാരക) , ഡാനി ആൻ്റണി, രതിക എം. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ ഷൈമ.ടി. ബെന്നി നന്ദി അർപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *