എന്‍എസ്എസ് ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

മുട്ടില്‍: കാലിക്കട്ട് യൂണിവേഴ്‌സിറ്റി വയനാട്, പാലക്കാട് ജില്ലകളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് മുട്ടില്‍ ഡബ്യുഎംഒ കോളജില്‍ ത്രിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തി. വിദ്യാര്‍ഥികളിലെ സര്‍ഗശേഷി പരിപോഷിപ്പിക്കല്‍,നേതൃപാടവം വളര്‍ത്തല്‍, നൈപുണ്യ വികസനം, സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഡബ്യുഎംഒ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് മാസ്റ്റര്‍, ടി.ജെ. ജോസഫ്, ഷിനോജ് എന്നിവര്‍ ക്യാമ്പംഗങ്ങളുമായി സംവദിച്ചു. ഡോ.മുഹമ്മദ് സഈദ്, കെ.എ. ഷഹീറ, മുഹമ്മദ് റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *