സ്പെഷൽ സ്കൂൾ കലോത്സവം: നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം കൃഷ്ണപ്രിയയ്ക്ക്

ബത്തേരി: കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി വയനാടിൻ്റെ അഭിമാനമായി എസ്.കൃഷ്ണപ്രിയ.
ബത്തേരി പൂമല സെയ്ൻ്റ് റോസല്ലോസ് സ്പീച്ച് & ഹിയറിങ്ങ് സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ ബത്തേരി കുപ്പാടി എവർഗ്രീൻ വാലിയിൽ ഇ.കെ. ശശിധരൻ്റെയും കവിതയുടെയും മകളാണ്. സഹോദരി വിഷ്ണുപ്രിയ അതെ സ്കൂളിൽ അധ്യാപികയാണ്. നൃത്ത അധ്യാപകൻ സമീർ മേപ്പാടിയുടെ കീഴിലാണ് ശിക്ഷണം

Leave a Reply

Your email address will not be published. Required fields are marked *