പുല്‍പ്പള്ളി: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഓഫ് റോഡേഴ്സ് ക്ലബ് അംഗങ്ങളെ ചീയമ്പം മോര് ബസേലിയോസ് പള്ളി അനുമോദിച്ചു. ഇതിനു സംഘടിപ്പിച്ച ചടങ്ങ് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹോണോവര്‍ മിഷന് മെത്രാപ്പോലീത്ത യാക്കോബ് മോര് അന്തോണിയോസ് അധ്യക്ഷത വഹിച്ചു. ക്ലബിനുള്ള മെമന്റോ സെക്രട്ടറി അനില്‍ കര്ണന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാറില്നിന്നു ഏറ്റുവാങ്ങി. പള്ളി ട്രസ്റ്റി വര്‍ഗീസ് തോട്ടത്തില്‍, സെക്രട്ടറി യാക്കോബ് പള്ളത്ത്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം എല്‍ദോസ് കണിയാംകുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഓഫ് റോഡേഴ്സ് ക്ലബിനെ അനുമോദിച്ചു
