സുല്‍ത്താന്‍ ബത്തേരി: അണ്ടര്‍ 15 ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ് സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് ഹോട്ടല്‍ റീജന്‍സിയില്‍ ആരംഭിച്ചു. സംസ്ഥാന ചെസ് ടെക്നിക്കല്‍ കമ്മിറ്റി അംഗം എന്‍. ജ്യോതിലാല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം പി.കെ. അയ്യൂബ് ഓപ്പണ്‍ വിഭാഗം മത്സരം ഉദ്ഘാടനവും നിര്‍വഹിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. വിനീഷ് അധ്യക്ഷത വഹിച്ചു. ചെസ് അസോസിയേഷന് ജില്ലാ സെക്രട്ടറി ആര്. രമേശ്, സംഘാടക സമിതിയംഗം എം.കെ. സുനില്‍, ചീഫ് ആര്‍ബിറ്റര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി കണ്‍വീനര്‍ വി.ആര് സന്തോഷ് സ്വാഗതം പറഞ്ഞു. 49 ഫിഡേ റേറ്റഡ് താരങ്ങള്‍ ഉള്‍പ്പെടെ 110 പേര് പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നാളെ സമാപിക്കും.
