ശൈശവ വിവാഹ നിരോധനം: ശിൽപശാല സംഘടിപ്പിച്ചു

ബത്തേരി: ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെയും ബത്തേരി നഗരസഭയുടെയും നേതൃത്വത്തില്‍ ശൈശവ വിവാഹ നിരോധന നിയമം സംബന്ധിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ശിൽപശാല സംഘടിപ്പിച്ചു. പരിപാടി ബത്തേരി നഗരസഭാ ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് ഉദഘാടനം ചെയ്തു. സുരേന്ദ്രന്‍ തിന്നാന പാലക്കാട് നേതൃത്വം നല്‍കി. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കാര്‍ത്തിക അന്ന തോമസ് അധ്യക്ഷയായ പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.ആര്‍ നിഷ, പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഇന്‍-ചാര്‍ജ് മജേഷ് രാമന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.എ നസീറ, സൈക്കോളജിസ്റ്റ് ഹരിത പോള്‍, പ്രൊജക്റ്റ് അസിസ്റ്റന്റ് എം. വിന്ദുജ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *