ശുചിത്വ അസംബ്ലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരപരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ അസംബ്ലിയും പ്രതിജ്ഞയുംസംഘടിപ്പിച്ചു. 10500 വിദ്യാർത്ഥികൾ ആണ് ഒരേസമയം പ്രതിജ്ഞ എടുത്തത്. വിദ്യാലയങ്ങളിൽ നഗരസഭ ചെയർപേഴ്സൺ സി കെ രത്നാവല്ലി, വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ, മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ,ക്ലീൻ സിറ്റി മാനേജർ അബ്‌ദുൽ റഫീഖ്, പ്രധാന അധ്യാപകരും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *