സുല്‍ത്താന്‍ ബത്തേരി: ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായ പ്രവൃത്തി പരിചയമേളയില്‍ തിളങ്ങാന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍. നഗരസഭയുടെ ‘ഡ്രോപ്പ് ഔട്ട് ഫ്രീ’ പദ്ധതിയില്‍ 30 മണിക്കൂര്‍ നൈപുണ്യ പരിശീലനം ലഭിച്ച കുട്ടികളാണ് പ്രവൃത്തി പരിചയ മേളയ്ക്കു തയാറെടുക്കുന്നത്. ഫ്ളവര്‍ മേക്കിംഗ്, ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിള്‍ പ്രിന്റിംഗ് എന്നിവയിലാണ് കുട്ടികള്‍ പരിശീലനം നേടിയത്. നഗരസഭാ ചെയര്മാന് ടി.കെ. രമേശ്, വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ടോം ജോസ്, ഷാമില ജുനൈസ് എന്നിവര്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് വിജയാശംസ നേര്‍ന്നു.
