വയനാട് ജില്ലാ സ്‌കൂള്‍ ഗെയിംസ്; പവര്‍ ലിഫ്റ്റിംഗില്‍ സ്വര്‍ണ്ണ മെഡല്‍ നേട്ടവുമായി മാനന്തവാടി അമൃത ജിം.

മാനന്തവാടി: വയനാട് ജില്ലാ സ്‌കൂള്‍ ഗെയിംസ് പവര്‍ ലിഫ്റ്റിംഗില്‍ അമൃത ജിമ്മിന് മികച്ച നേട്ടം. 53 കിലോഗ്രാം സീനിയര്‍ വിഭാഗത്തില്‍ ഗൗതം കൃഷ്ണ മോഹന്‍ (ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), 59 കിലോഗ്രാം വിഭാഗത്തില്‍ അര്‍ജുന്‍ കെ (ഫാ. ജികെഎം കണിയാരം), 66 കിലോഗ്രാം സീനിയര്‍ വിഭാഗത്തില്‍ ഹൃദുരാജ് (ഫാ. ജി.കെ.എം കണിയാരം), 74 കിലോഗ്രാം വിഭാഗത്തില്‍ സീനിയര്‍ അര്‍ജുന്‍ മോഹന്‍, 47 കിലോ വിഭാഗത്തില്‍ സനോവ സണ്ണി എന്നിവര്‍ സ്വര്‍ണ്ണ മെഡല്‍ നേടി സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി. മാനന്തവാടി അമൃത ഇന്റര്‍നാഷണല്‍ മള്‍ട്ടി ജിമ്മിലാണ് മുഴുവന്‍ പേരും പരിശീലനം നടത്തുന്നത്. ലതീഷ്, ഷില്‍ജോ, ബഷീര്‍ എന്നിവരാണ് പരിശീലകര്‍

Leave a Reply

Your email address will not be published. Required fields are marked *