ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു

ചുള്ളിയോട്: ചുള്ളിയോട് പ്രവര്‍ത്തിച്ചു വരുന്ന സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച കിടപ്പു രോഗികള്‍ക്കാവശ്യമായ കട്ടിലുകള്‍, ബെഡ്ഡുകള്‍,ഓക്‌സിജന്‍ സിലണ്ടറുകള്‍, കോണ്‍സന്‍ട്രേഷന്‍ മെഷീന്‍, വാക്കിംഗ് സ്റ്റിക്കുകള്‍, വീല്‍ ചെയറുകള്‍, ഫ്രീസര്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ചുള്ളിയോട് തറപ്പേല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസില്‍ ഉപകരണങ്ങള്‍ ആവശ്യക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് തീര്‍ത്തും സൗജന്യമായാണ് ഉപകരണങ്ങള്‍ നല്‍കുന്നത്. ഉപയോഗം കഴിഞ്ഞാല്‍ കേട് കൂടാതെ തിരിച്ചെത്തിക്കണമെന്ന നിബന്ധന മാത്രമാണുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.തറപ്പേല്‍ ബില്‍ഡിംഗ് കോമ്പൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി കണ്‍വീനര്‍ നസീര്‍ പാലൊളിക്കല്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ജോണ്‍ തറപ്പേല്‍അധ്യക്ഷത വഹിച്ച ചടങ്ങ് അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എല്‍ദോ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *