കല്‍പ്പറ്റ: പ്രകൃതിക്ഷോഭ ദുരിതാശ്വാസം, വിള ഇന്‍ഷൂറന്‍സ് തുടങ്ങിയ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഇനിയും വൈകിക്കരുതെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 2021 ജൂലൈ മുതലുള്ള പ്രകൃതിക്ഷോഭ ആനുകൂല്യങ്ങള്‍ ഇനിയും കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. 7185 കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള 13.65 കോടി രൂപക്ക് മൂന്നു വര്‍ഷമായി കര്‍ഷകര്‍ കാത്തു കഴിയുകയാണ്. വിള ഇന്‍ഷൂര്‍ ചെയ്ത 631കര്‍ഷകര്‍ക്ക് 3.33 കോടി രൂപ സര്‍ക്കാര്‍ നല്‍കണം. എല്ലാ ചിലവുകള്‍ക്കും പണം കണ്ടെത്തുന്ന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാന്‍ മാത്രം പണിമില്ലെന്ന് പറയുന്നത് കര്‍ഷകരോട് കാണിക്കുന്ന അനീതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഖാലിദ് രാജ യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വി. അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. പുതിയ ജില്ലാ ജനറൽ കൗൺസിൽ യോഗം 17ന് രണ്ടര മണിക്ക് കൽപ്പറ്റ ലീഗ് ഹൗസിൽ ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. എസ്.കെ.എസ് ജില്ലാ, സംസ്ഥാന നേതാക്കൾ സംബന്ധിക്കും. 31ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന കർഷക സമ്മേളനവും, എസ്.കെ.എസ് സുവർണ്ണ ജൂബിലി പ്രഖ്യാപന സമ്മേളനവും വിജയിപ്പിക്കാൻ തീരുമാനിച്ചു. ജില്ലയിൽ നിന്ന് 100 പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ കൗൺസിലിന്റെയും സുവർണ്ണ ജൂബിലി പ്രഖ്യാപന സമ്മേളനത്തിൻ്റെയും പ്രചരണാർത്ഥം ജില്ലാ – മണ്ഡലം നേതാക്കൾ 12ന് പര്യടനം നടത്തും. മണക്കോടൻ അന്തു ഹാജി, സി.മുഹമ്മദ്, സി.കെ.അബൂബക്കർ ഹാജി, ഖാലിദ് വേങ്ങൂർ, തന്നാണി അബുബക്കർ ഹാജി, ഷംസുദ്ദീൻ ബിദർക്കാട്, തൈതൊടി ഇബ്രാഹിം, മമ്മുട്ടി കളത്തിൽ, അലവി വടക്കേതിൽ, പി.കെ. മൊയ്തീൻ കുട്ടി, എം.എം. ഹുസൈൻ, അബ്ദുൽ നാസർ കേളോത്ത്, പി.കെ. ബഷീർ, കെ.ടി. കുഞ്ഞബ്‌ദുല്ല, പി.ഉസ്‌മാൻ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ഹംസ ഹാജി കല്ലിടുമ്പൻ നന്ദി പറഞ്ഞു.
