കല്‍പ്പറ്റ: മുണ്ടക്കൈ – ചുരല്‍ മല ദുരന്തബാധിതരെ പുനരധിവാസം ഉറപ്പ് വരുത്താനുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുക. ദുരന്തബാധിതരായ കുടുംബങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക. താത്കാലിക പുനരധിവാസത്തില്‍ കഴിയുന്ന കഴിയുന്ന കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള വീട്ടുവാടക കുടിശ്ശിക ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചു കൊണ്ട് കലക്ട്രേറ്റിന് മുന്നില്‍ നടക്കുന്ന ഉപവാസ സമരം ശക്തിപ്പെടുത്താന്‍ സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ കമ്മിറ്റി തീരുമാനിച്ചു. എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് പ്രസംഗിച്ചു.
സമരത്തിന്റെ 42-ാം ദിവസമായ ഇന്ന് അഖിലേന്ത്യാ വിപ്ലവ കിസാന്‍സഭ സംസ്ഥാന കണ്‍വീനറും പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ കെ. ബാബുരാജ് ഉപവാസം അനുഷ്ഠിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന കണ്‍വീനര്‍ വേണുഗോപാലന്‍ കുനിയില്‍, വി.എ. ബാലകൃഷ്ണന്‍, മണികണ്ഠന്‍ മുക്കുതല, കെ.ടി ഗോവിന്ദന്‍, കെ.വി. ഹരിഹരന്‍ എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
