സൗഹൃദ സംഗമം സംഘടിപ്പിച്ചു

കല്‍പ്പറ്റ: മെഡിക്കല്‍ സര്‍വീസ് സെന്റര്‍ മേപ്പാടി പഞ്ചായത്ത് ലൈബ്രറി ഹാളില്‍ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ സംഗമം നടത്തി. ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ദുരന്തബാധിതര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പുനരധിവാസത്തിലെ അപാകതകളും ദുരന്തബാധിതര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ചയായി. സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ. ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. മനഃശാസ്ത്രജ്ഞന്‍ ഡോ.ഏബ്രഹാം, ജനകീയ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ.കെ.പി. ഗോദകുമാര്‍, മെഡിക്കല്‍ സര്‍വീസ് സെന്റര്‍ കേന്ദ്ര കമ്മിറ്റി അംഗം ഡോ.അന്‍ശുമാന്‍ മിത്ര, മെഡിക്കല്‍ ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ എസ്. മിനി എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച സര്‍ക്കാരിന് നിവേദനം നല്‍കാന്‍ സെന്റര്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *