മാനന്തവാടി :ജില്ലാ ഭരണകൂടം, പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ്, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി, സാമൂഹിക സന്നദ്ധസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മോഡൽ റസിഡൻഷൽ സ്കൂൾ കുട്ടികളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന ത്രൈവ് പദ്ധതി മൂന്നാംഘട്ട വളണ്ടിയർ പരിശീലന ക്യാമ്പ് പൂർത്തിയായി. ജില്ലയിലെ മൂന്ന് കോളേജുകളിൽ നിന്നുള്ള 67 വളണ്ടിയർമാരാണ് ക്യാമ്പിൽ പങ്കെടുത്തത്. ‘ത്രൈവ്’ (ട്രൈബൽ ഹയർ എഡ്യൂക്കേഷൻ ആൻഡ് ഇന്ററാക്ടീവ് വെഞ്ചർസ് ഫോർ എക്സലൻസ്) പദ്ധതി പ്രകാരം പരിശീലനം ലഭിക്കുന്ന വളണ്ടിയർമാർ മോഡൽ റസിഡൻഷൽ സ്കൂൾ കുട്ടികൾക്ക് ക്ലാസുകളെടും. മാനന്തവാടി ഗ്രീൻസ് റസിഡൻസിയിൽ നടന്ന ക്യാമ്പിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സബ് കളക്ടർ മിസാൽ സാഗർ ഭരത് എന്നിവർ ത്രൈവ് വളണ്ടിയർമാരുമായി സംവദിച്ചു. ക്യാമ്പിൽ ത്രൈവ് സംസ്ഥാന ലീഡ് സച്ചിദേവ് എസ് നാഥ്, പ്രോജക്ട് ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ് അപർണ എന്നിവർ സംസാരിച്ചു.
ത്രൈവ് പദ്ധതി: മൂന്നാംഘട്ട പരിശീലനം പൂർത്തിയായി
